ഡിയര്‍ കോമ്രേഡ് കഥ
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഭരത് കമ്മ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് ഡിയര്‍ കോമ്രേഡ്.ചിത്രത്തില്‍ സഖാവായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.ശക്തമായ പ്രണയകഥയും സാമൂഹിക പ്രസക്തിയുമുള്ള വിഷയമാണ് ചിത്രം അവതരിപ്പിക്കുന്നത്.
രഷ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.രഷ്മിക ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് എത്തുന്നത്.നിങ്ങള്‍ സ്‌നേഹിക്കുന്ന കാര്യത്തിനുവേണ്ടി പോരാടൂ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പ്രദര്‍ശനത്തിയത്.തെലുങ്കിന് പുറമെ തമിഴ്,കന്നഡ,മലയാളം എന്നീ ഭാഷകളിലുമെത്തുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാവ വേഷത്തിലെത്തുന്നുണ്ട്.
തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍,സി വി മോഹന്‍,വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
2018 മെയ് മാസത്തിലാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടന്നത്.ഇതിന് പിന്നാലെ ചിത്രം ദുല്‍കര്‍ സല്‍മാന്‍ നായകനായി എത്തിയ സി ഐ എയുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളിയിരുന്നു.
** Note : Hello! Would you like to share the storyline of the movie ഡിയര്‍ കോമ്രേഡ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications