ഫോക്കസ് ഫിലിം സ്റ്റുഡിയോയുടെ ബാനറിൽ എസ് സാരംഗപാണി നിര്‍മ്മിച്ച് ജിബിൻ ജോർജ് ജെയിംസ് സംവിധാനം ചെയ്ത ചിത്രമാണ് ദേവിക. ശിവപ്രസാദ് രാമചന്ദ്രൻ ഐക്കരയുടേതാണ് തിരക്കഥ. മാനവ്,ആതിര മാധവ്,ഗായത്രിയ സുരേഷ്, രാജന്‍ ഇടുക്കി,ജിത്തുമോന്‍ കാരാട്ട്,ശ്രീകാന്ത് എസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമ സ്വപ്നം മനസിലേറ്റി നടക്കുന്ന ദേവിക എന്ന മോഡലിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു അതിക്രമത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഒരു സിനിമ ഓഡിഷന് പോയപ്പോൾ, അവിടെ വച്ചു തന്നെ ബോധരഹിതയാക്കി ആരൊക്കയോ റേപ്പ് ചെയ്തു എന്ന് ദേവിക പോലീസിന് പരാതി നല്കുന്നു. ഇതേ സമയം, ദേവികയുടെ സുഹൃത്തും മോഡൽ കോർഡിനേറ്ററുമായ നരേഷ് പറയുന്നു, ഇത് റേപ്പ് അല്ല, പരസ്പര സമ്മതപ്രകാരമുള്ള ശാരീരികമായ ബന്ധപ്പെടൽ മാത്രം ആണെന്ന്. ഈ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഒരു ഇന്റർവ്യൂയിലൂടെ ജനങ്ങളിൽ എത്തിച്ചു സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. ജിതിന്‍ ഫ്രാന്‍സിസ് ഛായാഗ്രഹണവും ജോബിന്‍സ് സെബാസ്റ്റിയന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
** Note :
കുറിപ്പ്: ദേവിക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.