അപര്‍ണ ബാലമുരളി, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പവന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധൂമം. പവന്‍ കുമാര്‍ തന്നെയാണ് തിരക്കഥയും എഴുതിയത്. പവന്‍ കുമാറിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ധൂമം. മലയാളത്തിന് പുറമെ നാല് ഭാഷകളില്‍ കൂടി ചിത്രം റിലീസ് ചെയ്യും. ദേവ് മോഹന്‍, റോഷന്‍ മാത്യു, ജോയ് മാത്യു, അനു മോഹൻ, മേബിള്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
2022 സെപ്‌തംബര്‍ 30നായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൈസണ്‍ എന്ന ചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ധൂമം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 2023ല്‍ തിയേറ്ററുകളിലെത്തും.
** Note :
കുറിപ്പ്: ധൂമം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.