ദില്ലിവാല രാജകുമാരൻ

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

1996
കഥ/ സംഭവവിവരണം
രാജസേനന്റെ സംവിധാനത്തിൽ ജയറാം, കലാഭവൻ മണി, ബിജു മേനോൻ, മഞ്ജു വാര്യർ, ചാന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 'ദില്ലിവാല രാജകുമാരൻ'. അനുപമ സിനിമയുടെ ബാനറിൽ കൊച്ചുമോൻ നിർമ്മിച്ച ഈ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ബാബു ജി നായരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. ജയറാം, മഞ്ജു വാര്യർ, ബിജു മേനോൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാഭവൻ മണി, നരേന്ദ്രപ്രസാദ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എസ് രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ചിത്രത്തിന്റെ പശ്ചാത്തലംസംഗീതം ഒരുക്കിരിക്കുന്നതും ഔസേപ്പച്ചൻ ആണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam