ലോഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്.കുഞ്ചാക്കോ ബോബന്‍, നൈല ഉഷ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.അനില്‍ രാധാകൃഷ്ണ മേനോനൊപ്പം കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഒരു ഐഎഎസ് ഓഫീസറുടെ വേഷമാണ് കുഞ്ചാക്കോ ബോബന്. ഫഹദ് ഫാസില്‍ ചിത്രം നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അനില്‍ രാധാകൃഷ്ണന്റെ നാലാമത്തെ ചിത്രമാണിത്.
2003ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സാജന്‍ ജോസഫ് എന്ന കഥാപാത്രമായി തന്നെയാണ് ഈ ചിത്രത്തിലും ചാക്കോച്ചന്‍ എത്തുന്നത്.മുമ്പ് വെള്ളിത്തിരയിലെത്തിയ ചില കഥാപാത്രങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലെ നെടുമുടി വേണുവിന്റെ നോബിളേട്ടന്‍, സുധീര്‍ കരമനയുടെ ലീഫ് വാസു എന്നിവര്‍ക്കൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് എന്ന ചിത്രത്തിലെ ടിനി ടോമിന്റെ കഥാപാത്രവും ദിവാന്‍ജിമൂലയിലുണ്ട്.മാര്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ മസൂദ് മുഹമ്മദ്, സഫീര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.