എ എല്‍ വിജയ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ദിയ. നാഗ ശൗര്യ, സായ് പല്ലവി, ബാലതാരം വെറോനിക്ക അറോറ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമാണിത്. നായികാ പ്രാധാന്യമുള്ള ചിത്രം ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. ആര്‍ ജെ ബാലാജി, രേഖ, സന്താന ഭാരതി, സ്റ്റണ്ട് ശില്‍വ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നീരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം സാം സി എസ്. നേരത്തെ കരു എന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീട് ദിയ എന്നാക്കി മാറ്റുകയായിരുന്നു. ഗര്‍ഭച്ഛിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. കേരളിത്തല്‍ 26സെന്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ലൈക്കാ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
** Note :
കുറിപ്പ്: ദിയ-തമിഴ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.