തിരക്കഥാകൃത്ത് റോയ് തൈക്കാടന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദ്രാവിഡപുത്രി. ലിയ, ദാസ് വടക്കാഞ്ചേരി, ശെന്തില്‍ കുമാര്‍, സനല്‍സെന്‍, മജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മൂസ് എന്ന പന്ത്രണ്ട് വയസ്സുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരുദിവസം സ്‌കൂളില്‍ പോകാനായി കാത്തുനിന്ന അമ്മൂസിന്റെ സ്‌കൂള്‍ വാഹനം അവളെ കയറ്റാതെ പോയി. ആ സമയം സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്ന ഒരു തമിഴന്‍ വാഹനവുമായി വരുന്നു. സ്‌കൂളില്‍ വിടാം എന്നുപറഞ്ഞ് അമ്മൂസിനെ അയാള്‍ വാഹനത്തില്‍ കയറ്റുന്നു. എന്നാല്‍ സംശയം തോന്നിയ അമ്മൂസ് കരയാന്‍ തുടങ്ങി. കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തില്‍പെട്ട ആളായിരുന്നു തമിഴന്‍. അയാള്‍ കുട്ടിയെ പൊള്ളാച്ചിക്ക് കടത്താനുള്ള ശ്രമം തുടങ്ങി. കുട്ടികളെ തട്ടികാണ്ടുപോകുന്ന സംഘങ്ങള്‍ക്കെതിരെ പ്രതികരിക്കാനാണ് ദ്രാവിഡപുത്രി എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. ഷാജി കുമാറിന്റെയാണ് സംഗീതം. ഗൗരി, കല, സാബൂറാം എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ബിഗ് എം എം പ്രൊഡക്ഷന്‍സിനുവേണ്ടി പ്രമുഖ ഫിലിം പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ദാസ് വടക്കാഞ്ചേരിയാണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: ദ്രാവിഡപുത്രി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.