ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായിരുന്നു ദൃശ്യം 2 വരുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.
മീന, ആശ ശരത്, സിദ്ധിഖ്, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വി എസ് വിനായക് എഡിറ്റിങ്ങ്. ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 19നാണ് ചിത്രം റിലീസ് ചെയ്തത്.
ഓഗസ്ത് നാലിന് പുലര്‍ച്ചെ നടന്ന സംഭവം കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിലേതു പോലെ തന്നെ മികച്ച പ്രകടനമാണ് രണ്ടാംഭാഗത്തിലും മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കു നല്‍കുന്നത്. കൂടാതെ സിനിമയിലെ മറ്റു അഭിനേതാക്കളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അജിത്ത് കൂത്താട്ടുകളും, സായികുമാര്‍, അഞ്ജലി നായര്‍, മുരളി ഗോപി, സിദ്ധിഖ്, സുമേഷ് ചന്ദ്രന്‍ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടത്. ജീത്തു ജോസഫിന്റെ മികച്ച തിരക്കഥ തന്നെയാണ് ദൃശ്യം 2വിന്റെ വിജയത്തിനു പിന്നില്‍.
** Note :
കുറിപ്പ്: ദൃശ്യം 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.