നവാഗതനായ മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി. ഒരു വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് ഡ്രൈവറായി പോലീസ് കോണ്‍സ്‌റ്റബിള്‍ എത്തുന്നതും, ഇതേ തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ആസിഫ് അലി ആണ് പോലീസ് കോണ്‍സ്‌റ്റബിളിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. അഭിരാമി, ശ്രുതിലക്ഷ്‌മി, സജിതാ മഠത്തില്‍, കൃഷ്‌ണപ്രഭ, ലിന്റു തോമസ് തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ അഭിനയിക്കുന്നു. നീണ്ട കാലത്തിന് ശേഷം അഭിരാമി അഭിനയ രംഗത്തേയ്ക്ക് മടങ്ങി എത്തുന്ന ചിത്രം കൂടിയാണിത്. ഏലത്തൂര്‍ വനിതാ പോലീസ് സ്‌റ്റേഷനിലെ എസ് ഐ അരുന്ധതി വര്‍മ്മ എന്ന കഥാപാത്രത്തെയാണ് അഭിരാമി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ സ്‌റ്റേഷനിലെത്തുന്ന ഡ്രൈവര്‍മാരെല്ലാം ആറുമാസത്തില്‍ കൂടുതല്‍ അവിടെ നില്‍ക്കാറില്ല. അരുന്ധതി വര്‍മ്മ അവരെയെല്ലാം അകാരണമായി ശാസിക്കുകയും, ഹരാസ് ചെയ്യുകയും ചെയ്യുന്നതോടെ അവരൊക്കെ സ്വയം പിരിഞ്ഞു പോകുന്നു. സുധീര്‍ കരമന, സുനില്‍ സുഖദ, ഷാജു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ജനനി അയ്യരും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
** Note :
കുറിപ്പ്: ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.