കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് ഇ. എ എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംഗീത് ശിവനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സസ്‌പെന്‍സും നിഗുഢതകളും നിറഞ്ഞ ചിത്രമാണ് ഇ. എല്ലാ വീടുകള്‍ക്കും ഒരു ഭൂതകാലമുണ്ട് എന്ന വരികളിലൂടെ പ്രേതബാധയുള്ള വീട്ടിലെ കഥയാണ് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.. ഗൗതമിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 4 വര്‍ഷത്തിന് ശേഷം ഗൗതമി നായികയായെത്തുന്ന മലയാള ചിത്രം കൂടിയാണ് ഇ. ഗൗതമിക്കു പുറമെ ആറോളം പുതുമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരം, ഹരിപ്പാട്, ചെന്നൈ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ചിത്രീകരണം. രോഹന്‍ ബജാജ്, ഹരികുമാര്‍ എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ രാജ് ആണ്. മനോജ് പിള്ളയാണ് ക്യാമറ. ബോളിവുഡിലെ നിര്‍മ്മാതാക്കളായ അമിന്‍ സുറാനിയും സിനിമയുടെ നിര്‍മ്മാണ പങ്കാളിത്തത്തിലുണ്ട്.
** Note :
കുറിപ്പ്: ഇ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.