അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ അടുത്ത കാലത്ത്.മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകന്റെയും രചയിതാവിന്റെയും രണ്ടാമത്തെ ചലച്ചിത്രമാണിത്. ഇന്ദ്രജിത്ത്, മുരളി ഗോപി, അനൂപ് മേനോൻ, നിഷാൻ, മൈഥിലി, തനുശ്രീ ഘോഷ്, ലെന തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ഷഹ്‌നാദ് ജലാൽ ആണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്.ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് സംഗീതം പകർന്നതും ഗോപി സുന്ദർ ആണ്.
** Note :
കുറിപ്പ്: ഈ അടുത്ത കാലത്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.