ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് ഈശോ. ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സുനീഷ് വരനാടിന്റെതാണ് കഥയും തിരക്കഥയും. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകര്‍ന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട് പ്രഖ്യാപന സമയത്ത് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. 'ഈശോ' എന്ന പേരും സിനിമയുടെ ടാഗ് ലൈന്‍ ആയ നോട്ട് ഫ്രം ബൈബിള്‍ എന്നതും ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. കൂടാതെ സിനിമയുടെ പേര് മാറ്റണണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടാഗ് ലൈന്‍ മാറ്റാമെന്നും 'ഈശോ' എന്ന പേര് സിനിമയുടെ ഉള്ളടക്കം മുന്‍നിര്‍ത്തി ഇട്ടതാണെന്നും, ക്രിസ്ത്യന്‍ മത വിശ്വാസത്തെ സിനിമ അവഹേളിക്കുന്നതല്ലെന്നും സംവിധായകന്‍ നാദിര്‍ഷ വിശദീകരിച്ചിരുന്നു.
** Note :
കുറിപ്പ്: ഈശോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.