നവാഗതനായ സഹീര്‍ഖാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഏകാജലകം. ഒരു സാധാരണ ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ഏകജാലക സംവിധാനത്തിലൂടെ എത്തിയ ഏതാനും കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ,സുധീര്‍ കരമന,ജോജു ജോര്‍ജ്ജ്,ശിവജി ഗുരുവായൂര്‍,പാഷാണം ഷാജി,കലിംഗ ശശി,ഗീത വിജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്ലസ്ടു വിന് വര്‍ഷങ്ങളായി തേറ്റു പഠിക്കുന്ന വിദ്യാര്‍ത്ഥിയായി ശ്രീനാഥ് ഭാസിയും തൊട്ടടുത്ത കോളേജിലെ വിദ്യാര്‍ത്ഥിയായി ഷൈന്‍ ടോം ചാക്കോയും എത്തുന്നു. ഛായാഗ്രഹണം ഷിനോബും എഡിറ്റിങ്ങ് മനുവും നിര്‍വ്വഹിക്കുന്നു.ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് മണികണ്ഠ അയ്യപ്പ സംഗീതം നല്‍കുന്നു. ആലപ്പുഴയിലെ തകഴിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കോഷന്‍. ബി.വി.എം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ബിജു.വി മത്തായി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഏകജാലകം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.