അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പാചകക്കാരന്റ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. ചിത്രത്തില്‍ മെഴുകുതിരി ഉണ്ടാക്കുന്ന ആളായിട്ടാണ് മിയ എത്തുന്നത്. നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത്. അതിനുപുറമെ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.