ബോബി-സഞ്ജയിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്റെ വീട് അപ്പൂന്റേം.ജയറാം, ജ്യോതിര്‍മയി,കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നെടുമുടി വേണു,പ്രേം പ്രകാശ്,ഷമ്മി തിലകന്‍,കാളിദാസ് ജയറാം,സനുഷ,സലീം കുമാര്‍,കലാശാല ബാബു,ടി എസ് രാജു,സിദ്ദിക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ബോബി -സഞ്ജയ് ടീമിന്റെ ആദ്യ തിരക്കഥയായിരുന്നു ചിത്രത്തിന്റേത്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയത്.കെ ജെ യേശുദാസ്, പി ജയചന്ദ്രന്‍, സുജാത മോഹന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശാണ് സംഗീതം നല്‍കിയിരിക്കുന്നത്.
** Note :
കുറിപ്പ്: എന്റെ വീട് അപ്പൂന്റേം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.