ഐശ്യര്യ റായ്, രാജ് കുമാര്‍ റാവൂ, അനില്‍ കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ബോളിവുഡ് ചിത്രമാണ് 'ഫന്നെ ഖാന്‍'.അതുല്‍ മഞ്ജരേക്കര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിദേശഭാഷ ചിത്രത്തിന് ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച ബെല്‍ജിയം ചിത്രം എവരിബഡി ഫെയ്മസില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ചിത്രം ഒരുക്കിയത്. പോപ് ഗായികയാകാന്‍ സ്വപ്‌നം കണ്ട് നടക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.തന്റെ മകളെ ഒരു സ്റ്റാർ ആക്കുക എന്ന ലക്ഷ്യത്തിനായി പ്രശസ്ഥ ഗായികയെ ഒരച്ഛൻ തട്ടിക്കൊണ്ട് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.പോപ്‌സറ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ടാക്‌സി ഡ്രൈവറായി അനില്‍ കപൂറും എത്തുന്നു. 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഐശ്വര്യ റായിയും അനില്‍ കപൂറും വീണ്ടും ഒന്നിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ 'താല്‍' ആണ് ഇരുവരും ചേര്‍ന്ന് അവസാനമായി അഭിനയിച്ച ചിത്രം. ഐശ്വര്യയുടെ കാമുകനായിട്ടാണ് ചിത്രത്തില്‍ രാജ് കുമാര്‍ റാവു എത്തുന്നത്. ചിത്രത്തിനായി രാജ്കുമാര്‍ 10 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്.ടി സീരീസ് ഫിലിംസ്, രാകേഷ് ഓംപ്രകാശ് മെഹ്‌റ പിക്ച്ചേർസ്, അനിൽ കപൂർ ഫിലിംസ്, കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് എന്നീ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ഫന്നെ ഖാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.