അനീഷ് ജെ കരിനാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഫ്രീക്കന്‍സ്.കേരളത്തിലെ വിവിധ ജില്ലകളിലെ ഫ്രീക്കന്മാരെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അനന്തു ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.സാഗര്‍ എന്ന കഥാപാത്രത്തെയാണ് അനന്തു ചിത്രത്തിലവതരിപ്പിക്കുന്നത്.പുതുമുഖം കുഞ്ഞിക്കിളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ബിജു സോപാനം,കൊച്ചു പ്രേമന്‍,സാജു നോവദയ,ഇന്ദ്രന്‍സ്,വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍,ഷാനു,ചുണ്ടെലി,റഹ്മാന്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ബിജു രാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജയന്‍ തലയല്‍ കലാസംവിധാനവും ആര്‍ വി ശരണ്‍ ക്യാമറയും ചെയ്യുന്നു.സരയൂ മൂവിസിന്റെ ബാനറില്‍ ബാബുരാജ് കടവില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഫ്രീക്കന്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.