സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ മജീദ് സംവിധാനം ചെയ്ത ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.1990കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ചാരായ നിരോധനം പ്രഖ്യാപിക്കുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. കൊച്ചുകടവ് എന്ന ഗ്രാമത്തില്‍ അതിന് ശേഷമുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരന്റെ വേഷത്തിലാണ് സണ്ണി അഭിനയിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരിയുടെ ഈ മാ യൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആര്യയാണ് ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയായി അഭിനയിക്കുന്നത്. മീര എന്നാണ് ആര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ആര്യ അഭിനയിക്കുന്നത്. ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണി മായ, ശശി കലിംഗ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്‍വര്‍ അലി, ഷാജില്‍ ഷാ,ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ദീപു പ്രകാശ് എഡിറ്റിങ്ങും വസ്ത്രാലങ്കാരം കുമാര്‍ എടപ്പാളും നിര്‍വ്വഹിക്കുന്നു. അബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ,ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് പോപ്പോയാണ് ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്.
** Note :
കുറിപ്പ്: ഫ്രഞ്ച് വിപ്ലവം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.