പഞ്ചവര്‍ണ്ണതത്തയ്ക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധര്‍വന്‍.മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
കുറ്റിത്താടിയും തോളൊപ്പം നീട്ടി വളര്‍ത്തിയ മുടിയുമായാണ് മമ്മൂട്ടി എത്തുന്നത്.കൂടാതെ ചിത്രത്തിൽ മൂന്ന് ഗെറ്പ്പുകളിലാണ് സൂപ്പർ താരം പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. മുകേഷ്, സിദ്ദിഖ്, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, മണിയൻപിള്ള രാജു, സുധീർ കരമന, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി , റാഫി, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ .പുതുമുഖങ്ങളായ വന്ദിതാ മനോഹരനും അതുല്യയുമാണ് നായികമാർ.ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
** Note :
കുറിപ്പ്: ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.