നീരജ് മാധവിനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗൗതമന്റെ രഥം. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. രഞ്ജി പണിക്കർ,ബേസിൽ ജോസഫ്,വത്സല മേനോൻ,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു , സ്വാദിഖ് റഹീം, നാദിയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. സംഗീതം നവാഗതനായ അങ്കിത് മേനോൻ. കിച്ചാപ്പുസ് എന്‍ര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ ജി അനില്‍കുമാറും പൂനം റഹീം ജൂനിയറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഗൗതമന്റെ രഥം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.