മഹേഷ് ബാബു നായകനായ ഒക്കഡു എന്ന തെലുങ്കു ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഗില്ലി. ധരണി സംവിധാനം ചെയ്ത ചിത്രത്തില്‍ ത്രിഷ , വിജയ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ത്ഥി, ദാമു, നാഗേന്ദ്രപ്രസാദ് എന്നിവരായിരുന്നു മറ്റു താരങ്ങള്‍.
ത്രിഷ, വിജയ് ജോഡികളുടെ തുടക്കമായ ചിത്രം തമിഴ് സിനിമയിലെ എറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. വിജയ് എന്ന നടന്റെ കരിയറിലെ മികച്ച ബോക്‌സ് ഓഫീസ് ഹിറ്റും ഗില്ലിയായിരുന്നു. ചിത്രത്തിലെ 'ഇന്ത ആട്ടം പോതുമോ, ഇന്നും കൊഞ്ചും വോണമോ' എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ഗോപിനാഥാണ്. ശ്രീ സൂര്യ മൂവീസിന്റെ ബാനറില്‍ എ.എം രത്‌നമാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഗില്ലി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.