ഫഹദ് ഫാസിലിനെ നായകനാക്കി വാസുദേവ് സനല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. ശ്രീനിവാസന്‍, ലാല്‍, ലെന, മൈഥിലി, ഇഷാ തല്‍വാര്‍, വിജയകുമാര്‍, നന്ദു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഒരേ ലക്ഷ്യത്തോടെ കൊച്ചിയിലെത്തുന്ന മൂന്നുപേരുടെ കഥയാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തുന്ന മനു (ഫഹദ്), പബഌക് പ്രോസിക്യൂട്ടര്‍ മാത്തന്‍ തരകന്‍ (ശ്രീനിവാസന്‍), ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് (ലാല്‍) എന്നിവരും അവര്‍ക്കൊപ്പമുള്ളവരുടെയും കഥയാണിത്. മനുവിനെ സഹായിക്കുന്ന അഭിരാമിയായി മൈഥിലി അഭിനയിക്കുന്നു. മൈഥിലിയുടെ ആക്ഷന്‍ സീനുകളും ചിത്രത്തിലുണ്ട്
** Note :
കുറിപ്പ്: ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.