ജമ്‌നാ പ്യാരിക്കു ശേഷം തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് ഗൂഢാലോചന. അനൂപ് ജോസെഫിന്റെതാണ് കഥ. കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥയാണിത്. ഇവരുടെ ഗൂഢാലോചനയെ കുറിച്ചാണ് ചിത്രം. സൗഹൃദവും പ്രണയവുമാണ് ചിത്രത്തിലുള്ളത്. ലോഹം എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നിരഞ്ജന അനൂപാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ അജു വര്‍ഗ്ഗീസും, ശ്രീനാഥ് ഭാസിയും ഹാരിഷ് കണാരനും ധ്യാനിന്റെ സുഹൃത്തുക്കളായി എത്തുന്നു. കൂടാതെ അലന്‍സിയര്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. ഒരു മെക്സിക്കൻ അപരതയിൽ ഉണ്ടയിലൂടെ വന്ന വിഷ്ണു ഗോവിന്ദനും ഇതിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൽ ഫിദ എന്ന പെൺകുട്ടിയുടെ വേഷത്തിലാണ് നിരഞ്ജന എത്തുന്നത്. ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ കസിനായ നിരഞ്ജനയുടെ കാമുകനായി ധ്യാനും എത്തുന്നത് വരുൺ എന്ന കഥാപാത്രത്തെയാണ് ധ്യാൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മുഴുവൻ ചിത്രീകരണവും നടന്നത് കോഴിക്കോട് വെച്ചാണ്.
** Note :
കുറിപ്പ്: ഗൂഢാലോചന എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.