ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഗൂഡാലോചന. കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.ഇവര്‍ നടത്തുന്ന ഗൂഢാലോചനയെകുറിച്ചാണ് സിനിമ.ചിത്രത്തിലെ പ്രധാന കഥാപാത്രം മംമ്തയാണ്. ലോഹം സിനിമയിലെ നായിക നിരഞ്ജന അനൂപാണ് ചിത്രത്തിലെ നായിക. അജു വര്‍ഗ്ഗീസും, ശ്രീനാഥ് ഭാസിയും ഹാരിഷ് കണാരനും ധ്യാനിന്റെ സുഹൃത്തുക്കളായി എത്തുന്നു.അലന്‍സിയര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തോമസ് സെബാസ്റ്റിനാണ് ഗൂഢാലോചന സംവിധാനം ചെയ്യുന്നത്. ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിം മാണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു.
** Note :
കുറിപ്പ്: ഗൂഡാലോചന എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.