ഹരിശ്രീ അശോകനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ഹാസ്യം. ബാലതാരം എറിക് അനിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം.
മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന 'ജപ്പാൻ' എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കറുത്തഹാസ്യം എന്ന രീതിയിൽ എടുത്തിരിക്കുന്ന ചിത്രത്തിൽ സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ. പി.എം. മാധവൻ, വാവച്ചൻ എന്നിരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നതും ജയരാജാണ്.
എപ്പോക്ക് ഫിലിംസിന്റെ ബാനറിൽ ജഹാംഗീർ ഷംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിനോദ് ഇല്ലമ്പള്ളി (ഡിഒപി), വിപിൻ മണ്ണൂർ (എഡിറ്റിങ്), സുജിത് രാഘവ് (ആർട്ട്), രതീഷ് അമ്പാടി (മേക്കപ്പ്), അജി മുളമുക്ക് (കോസ്റ്റ്യൂം), സജി കോട്ടയം (പ്രൊഡക്ഷൻ കൺട്രോളർ), ഷൈൻ കാഞ്ഞിരപ്പള്ളി (ലൊക്കേഷൻ സൗണ്ട്സ്), ജയേഷ് പടിച്ചൽ (സ്റ്റിൽസ്) എന്നിവരാണ് അണിയറയിൽ പ്രവര്‍ത്തിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ഹാസ്യം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.