ഉണ്ണി പ്രണവം സംവിധാനം ചെയ്ത ചിത്രമാണ് ഹദിയ. നിഷാന്‍, രാഗിണി നന്ദ്‌വാനി, ലിയോണ, അമീര്‍ നിയാസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കുടുംബകഥയാണ് ഹദിയ പറയുന്നത്. പിപി അബ്ദുള്‍ റസാഖാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അയ്യോബ് കച്ചേരിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ മാറ്റിനി എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍ വീണ്ടും ഗായികയാവുകയാണ് ഈ ചിത്രത്തിലൂടെ. ശരത് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. മുരുകന്‍ കാട്ടാക്കടയുടേതാണ് വരികള്‍. കാവ്യ മാധവനു പുറമെ ഹരിഹരനും ബിജിബാലുമാണ് ചിത്രത്തിനായി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്
** Note :
കുറിപ്പ്: ഹദിയ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.