സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോയുടെ ബാനറില്‍ വാസുദേവ് സനല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹയ. ചൈതന്യ പ്രകാശ്, ഗുരു സോമസുന്ദരം, അക്ഷയ ഉദയകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയം ചര്‍ച്ചയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരലി, ലയ സിംസണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മനോജ് ഭാരതിയാണ് ക്യാമ്പസ് മ്യൂസിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ രചയിതാവ്. അരുൺ തോമസ് എഡിറ്റിങ്ങും, ജിജു സണ്ണി ക്യാമറയും നിർവഹിച്ചിരിക്കുന്നു.
സന്തോഷ് വർമ്മ, പ്രൊഫ.പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ, മനു മഞ്‌ജിത് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത്. ജുവൻ ഫെർണാണ്ടസ്, വരുൺ സുനിൽ, ബിനു സരിഗ, കെ.എസ്.ചിത്ര, രശ്മി സതീഷ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.
** Note :
കുറിപ്പ്: ഹയ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.