കുമ്പളങ്ങി ഫെയിം അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹെലന്‍. ആല്‍ഫ്രെഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
പ്രധാന കഥാപാത്രമായ ഹെലനെ കാണാതാവുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള പോലീസുകാരനായാണ് അജു വര്‍ഗീസ് എത്തുന്നത്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍, എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദും സംഗീതം ഷാന്‍ റഹ്മാന്‍.
മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌ക്കാരം ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
** Note :
കുറിപ്പ്: ഹെലന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.