ഹിസ് ഹൈനസ്സ് അബ്ദുള്ള (U)

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

1990
കഥ/ സംഭവവിവരണം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ഗൗതമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹിസ് ഹൈനസ്സ് അബ്‌ദുള്ള. വൻ സാമ്പത്തിക വിജയമായിരുന്ന ഈ ചിത്രത്തിലെ "നാദരൂപിണി" എന്ന ഗാനത്തിലൂടെയാണ് എം ജി  ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആദ്യമായി ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നെടുമുടി വേണുവിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ചിത്രത്തിലെ വളരെയധികം ജനപ്രിയമായ ഗാനങ്ങൾക്ക് ഈണമിട്ട രവീന്ദ്രൻ ആ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്.

പൈതൃകസ്വത്ത്‌ കരസ്ഥമാക്കുന്നതിനായി രാജകുടുംബത്തിലെ ഇളമുറക്കാർ വലിയ തമ്പുരാനെ വധിക്കാൻ തീരുമനിക്കുന്നു. ഇതിനായി അബ്ദുള്ള (മോഹൻലാൽ) എന്നൊരു വാടക കൊലയാളിയെ അവർ കൊട്ടാരത്തിൽ കൊണ്ടുചെന്ന് താമസിപ്പിക്കുന്നു. സംഗീത പ്രീതികൊണ്ടും, ഹൃദയ ശുദ്ധികൊണ്ടും തമ്പുരാനുമായി വളരെയധികം അടുത്ത അബ്ദുള്ളക്ക് അദ്ദേഹത്തെ വധിക്കാൻ മനസ്സുവരുന്നില്ല. മറിച്ച് ഇതേ കൃത്യം നിർവഹിക്കാൻ നിയോഗിക്കപെട്ട മറ്റൊരു കൊലയാളിയിൽ നിന്ന് തമ്പുരാനെ അയാൾ രക്ഷപെടുത്തുകയും ചെയ്യുന്നു. അബ്ദുള്ളയുടെ കഴിവുകളിൽ പ്രീതിപൂണ്ട തമ്പുരാൻ പിന്നീട് അയാളോട് കൊട്ടാരത്തിൽ തന്നെ താമസ്സിക്കാൻ നിർദേശിക്കുന്നു.


 

 

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam