സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഹസ്ബന്റ്സ് ഇൻ ഗോവ. ജയസൂര്യ, ഇന്ദ്രജിത്ത്, ലാൽ, ആസിഫ് അലി, ഭാമ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഹസ്ബന്റ്സ് ഇൻ ഗോവ ഒരു മുഴുനീള കോമഡി ചിത്രമാണ്. ഭാര്യമാരുടെ പിടിയിൽനിന്ന് രക്ഷപെടാൻ ഗോവയിലേക്ക് ഒളിച്ച് കടക്കുന്ന മൂന്ന് ഭർത്താക്കന്മാരുടെ കഥയാണ് ഹസ്ബന്റ്സ് ഇൻ ഗോവ എന്ന ചിത്രം പറയുന്നത്. ട്രെയിൻ യാത്രക്കിടയിൽ മനസ്സിൽ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന സണ്ണി എന്ന മദ്യ വയസ്ക്കനെ അവർ കണ്ടുമുട്ടുന്നു. തുടർന്ന് നിരവതി രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിൽ അരങ്ങേറുന്നു.
** Note :
കുറിപ്പ്: ഹസ്‌ബൻഡ്‌സ് ഇന്‍ ഗോവ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.