ദേവദാസ് ഫിലിംസിന്റെ ബാനറിൽ കല്ലയം സുരേഷ് നിർമിച്ച്, പ്രവീൺകുമാർ കോഴിക്കോട് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഐ ആം ഇന്ത്യൻ. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു ഗ്രാമത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ഉണ്ണി രാജേഷ്, ആര്യാദേവി, നെടുമുടി വേണു,ദേവൻ, സൈജു കുറുപ്പ്,ശ്രീജിത് രവി, സുനിൽ സുഖദ, അനീഷ് ജി.മേനോൻ,അബു സലിം, മാമുക്കോയ, കലിംഗ ശശി, വിനോദ് കോവൂർ, കിരൺരാജ്,ഊർമിള ഉണ്ണി,നിധീഷ, മാസ്റ്റർ പ്രജീഷ്,ബേബി അഖില, ശാലിമ, അമയ, അർച്ചന, ആർച്ച തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രൂപേഷ് രവി തിരക്കഥയും അഭിജിത് അഭിലാഷ് ഛായാഗ്രാഹണവും ഒരുക്കുന്നു. കൈതപ്രം,രഘു എന്നിവരുടെ ഗാനങ്ങൾക്ക് സായ് ബാൽ സംഗീതം പകരുന്നു.
** Note :
കുറിപ്പ്: ഐ ആം ഇന്ത്യൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.