അഡ്വഞ്ചേസ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനുശേഷം രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ് ഇബിലിസ്. ആസിഫ് അലി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.പ്രേമത്തിലൂടെ മലയാളത്തിലേക്ക് എത്തിയ മഡോണ സെബാസ്റ്റിയന്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ് ഈ ചിത്രത്തിലൂടെ.സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്.മ്യൂസിക്കല്‍ - കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.1980കളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.ലാല്‍, സിദ്ദിഖ്, ശ്രീനാഥ് ഭാസി, ജൈജു കുറുപ്പ്, എന്നിവരാണ് മറ്റ് താരങ്ങള്‍. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീല്ക്ഷ്മിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഇബിലിസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.