സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോൾഡ് എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത് 2013 ഒക്ടോബർ 11-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇടുക്കി ഗോൾഡ്. ചിത്രത്തിൽ ബാബു ആന്റണി, വിജയരാഘവൻ, പ്രതാപ് പോത്തൻ, മണിയൻപിള്ള രാജു, രവീന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെറുതോണിയിലെ ഹൈസ്കൂളിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു മൈക്കിൾ, രാമൻ, രവി, ആന്റണി, മദൻ എന്നിവർ. വർഷങ്ങൾക്ക് ശേഷം ഇവർ ഒരുമിച്ച് കൂടുന്നതും പഴയതു പോലെ ഇടുക്കി ഗോൾഡ് എന്നറിയപ്പെടുന്ന നീലച്ചടയൻ വലിക്കാൻ പോകുന്നതുമാണ് കഥാപ്രമേയം. പഠനകാലത്തെ കുസൃതികളിലൂടെയും പിന്നീടുള്ള ഇവരുടെ കുടുംബജീവിതത്തിലൂടെയും ചിത്രം മുന്നോട്ട് പോകുന്നു.
** Note :
കുറിപ്പ്: ഇടുക്കി ഗോൾഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.