ഇക്കയുടെ ശകടം കഥ/ സംഭവവിവരണം

    നവാഗതനായ പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇക്കയുടെ ശകടം.മമ്മൂട്ടിയെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന ആരാധകന്റെ കഥയാണ് ചിത്രം പറയുന്നത്.ഹോംലി മീല്‍സ്, ഇടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഡൊമിനിക് തൊമ്മിയാണ് മമ്മൂട്ടി ആരാധകനായി എത്തുന്നത്. 

    മമ്മൂട്ടിയുടെ കടുത്ത ആരാധകനായ അയ്യപ്പന്‍ പശ്ചിമ ബംഗാളില്‍ നിന്നും കൊച്ചിയില്‍  എത്തുന്നതും  രണ്ട് ദിവത്തിനുള്ളില്‍ അയാളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.ഒരു ഫാന്റസി കോമഡി ത്രില്ലര്‍ സിനിമയാണ് ചിത്രം.

    ഇതില്‍ അയ്യപ്പന്‍ എന്ന കഥാപാത്രം പറയുന്നത്‌ മമ്മൂട്ടി സിനിമയിലെ ഡയലോഗുകളാണ്.മമ്മൂട്ടിയുടെ കാറിന്റെ നമ്പറായി 369 ആണ് അയ്യപ്പന്റെയും കാറിന്റെ നമ്പര്‍.പുതുമുഖം അശ്വിനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

    അയ്യപ്പനെ കൂടാതെ 101 പുതുമുഖങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ സംവിധായകന്‍ പ്രിന്‍സും ഒരു വേഷം ചെയ്യ്തിട്ടുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ വിപിന്‍ ആറ്റ്ലിയാണ് പുറത്തിറക്കിയത്.പുതുമുഖ സംഗീത സംവിധായകന്‍ ചാല്‍സ് നസ്‌റത്ത് ആണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.പോപ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
    **Note:Hey! Would you like to share the story of the movie ഇക്കയുടെ ശകടം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X