1990-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഇൻ ഹരിഹർ നഗർ. മികച്ച സാമ്പത്തികവിജയം നേടിയ ഈ ചിത്രം, സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിന്റെ രണ്ടാമത് ചിത്രമായിരുന്നു. മൊഹ്‌സിൻ പ്രിയ കമ്പയിൻസിന്റെ ബാനറിൽ ഖയിസ്സ്, കുര്യച്ചൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു. മഹാദേവൻ (മുകേഷ്), ഗോവിന്ദൻ കുട്ടി (സിദ്ദിഖ്), അപ്പുക്കുട്ടൻ (ജഗദീഷ്), തോമസ്സുകുട്ടി (അശോകൻ) എന്നിവർ ഹരിഹർ നഗർ കോളനിയിൽ താമസിക്കുന്ന നാല് ചെറുപ്പക്കാരാണ്. ഈ കോളനിയിൽ പുതുതായി താമസിക്കാൻ വരുന്ന മായ (ഗീത വിജയൻ) എന്ന പെൺകുട്ടിയുമായി നാലു പേരും പ്രണയത്തിലാവുന്നു. മായയെ സ്വന്തമാക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ ചെന്ന് ചാടുന്ന പുലിവാലുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
** Note :
കുറിപ്പ്: ഇൻ ഹരിഹർ നഗർ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.