കല പ്രഭു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ഇന്ദ്രജിത്ത്. ആക്ഷന്‍- അഡ്വഞ്ചര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണിത്. ഗൗതം കാര്‍ത്തിക്കും അശ്രിത ഷെട്ടിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ സോനാര്‍ക ഭാര്‍ഡിയ, സുദാന്‍ശു പാണ്ഡെ, പ്രതാപ് പോത്തന്‍, രാജ്വീര്‍ സിംഗ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. 2008ല്‍ പുറത്തിറങ്ങിയ സക്കരകട്ടിക്ക് ശേഷം ഗൗതം കാര്‍ത്തിക്കും കല പ്രഭുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശങ്കര്‍ഇഹ്‌സാന്‍ലോയിയെ ആയിരുന്നു സിനിമയുടെ സംഗീതസംവിധായനായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അതില്‍ മാറ്റം വരുത്തുകയായിരുന്നു. കലൈപുളി എസ്. ധനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഇന്ദ്രജിത്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.