പി ആര്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് 'ഇനിയും എത്ര ദൂരം'. രാജഗോപാലന്‍ നെന്മാറ, മധു, അംബിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രാജി ഗോപാലന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. റോയ് തൈക്കാടന്‍ തിരക്കഥയും കൃഷ്ണകുമാര്‍ കാവിശ്ശേരി സംഭാഷണവും എഴുതിയിരിക്കുന്നു. യഥാര്‍തത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷാജി കുമാറാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ജി വേണുഗോപാല്‍, വാണി ജയറാം, മണക്കാട് ഗോപന്‍, അരുന്ധതി എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ബിഗ് എം എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദാസ് വടക്കാഞ്ചേരിയാണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: ഇനിയും എത്ര ദൂരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.