X
ഇരട്ട
Drama | 03 Feb 2023 |
Malayalam

ഇരട്ട കഥ

ജോജു ജോര്‍ജിനെ നായകനാക്കി രോഹിത് എം ജി കൃഷ്‌ണൻ സംവിധാനം ചെയ്ത ചിത്രമാണ് ഇരട്ട. ഇരട്ട സഹോദരങ്ങളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇരുവര്‍ക്കും ഇടയിലുള്ള പക കൂടി ചിത്രം അവതരിപ്പിക്കുന്നുണ്ട്. വാഗമണ്‍ പോലീസ് സ്‌റ്റേഷനില്‍ പട്ടാപ്പകല്‍ നടക്കുന്ന ഒരു കുറ്റകൃത്യവും അതിനെചുറ്റിപ്പറ്റി നടക്കുന്ന അനേഷണത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. 

തെന്നിന്ത്യന്‍ താരം അഞ്ജലിയാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ തന്നെയാണ്‌ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചത്. ജോജു ആദ്യമായി ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ജോജുവിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ശരത് സഭ,ആര്യ സാലിം, ശ്രിന്ദ, സാബുമോന്‍ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 

വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അന്‍വര്‍ അലിയുടെ വരികകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയിയാണ്. മനു ആന്റണിയാണ് ചിത്രത്തിന്റെ  എഡിറ്റര്‍. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ്  ചിത്രം നിര്‍മ്മിച്ചത്‌.

തിയേറ്റര്‍ റിലീസ്- 2023 ഫെബ്രുവരി 3

ഒടിടി റിലീസ് - 2023 മാര്‍ച്ച് 3 - നെറ്റ്ഫ്‌ളിക്‌സ്





** Note : കുറിപ്പ്: ഇരട്ട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+