സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ശ്രീനിവാസൻ, മുരളി, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരട്ടകുട്ടികളുടെ അച്ഛൻ.മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവൻ നായർ നിർമ്മിച്ച ഈ ചിത്രം മുരളി ഫിലിംസ് ആണ് വിതരണം ചെയ്തത്.ഈ ചിത്രത്തിന്റെ കഥ സി.വി. ബാലകൃഷ്ണന്റേതാണ്.തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്.ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: ഇരട്ടകുട്ടികളുടെ അച്ഛൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.