നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇഷ്‌ക്.യുവതാരം ഷെയിന്‍ നിഗം ആണ് ചിത്രത്തിലെ നായകന്‍.കൊച്ചി പനമ്പള്ളി നഗറിലെ ഒരു ക്വാട്ടേഴ്‌സിലെ താമസക്കാരനും ഐടി പ്രൊഫഷണലുമായ സച്ചിദാനന്ദന്‍ എന്ന യുവാവിനെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ് നായകനായി എത്തിയ എസ്രയിലൂടെ ശ്രദ്ധേയായ ആന്‍ ശീതളാണ് ചിത്രത്തിലെ നായിക.അറുപതോളം പേര്‍ക്കായി നടത്തിയ ഒഡീഷനില്‍ നിന്നാണ് ആന്‍ ശീതളിനെ തിരഞ്ഞെടുത്തത്.ഷൈന്‍ ടോം ചാക്കോ,ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നോട്ട് എ ലവ് സ്‌റ്റേറി എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്.ഫഹദ് ഫാസില്‍ നിര്‍മ്മിച്ച് നായകനായി അഭിനയിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.എന്നാല്‍ എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് അതു നടക്കാതെ വരികയായിരുന്നു.രതീഷ് രവിയുടെതാണ് തിരക്കഥ.ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കന്നത്.ഇ ഫോര്‍ എന്റര്‍ടൈന്‍മെന്‍സും,എ.വി.എ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഇഷ്‌ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.