2014ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഇതിഹാസയുടെ രണ്ടാംഭാഗമാണ് ഇതിഹാസ 2. ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത് സൗബിന്‍ ഷാഹിര്‍ ആണ്. ഫാന്റസി എലമെന്റ് കൊണ്ടും മേക്കിങ് ശൈലി കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇതിഹാസ. ഷെന്‍ ടോം ചാക്കോ, അനുശ്രീ, ബാലു വര്‍ഗീസ് തുടങ്ങി ഇതിഹാസയില്‍ ഉണ്ടായിരുന്ന താരനിര ഇതിഹാസ 2 വിലും ഉണ്ടാകും. അത്ഭുത ശക്തിയുള്ള മോതിരത്തിന്റെ പ്രവര്‍ത്തനം മൂലം ഒരേ സമയം രണ്ടു പേരുടെ സ്വഭാവങ്ങളും, പെരുമാറ്റങ്ങളും പരസ്പരം മാറിപ്പോകുന്നതായിരുന്നു ആദ്യ ചിത്രത്തിന്റെ കഥ. ആ കഥയോട് സമാനതയുള്ളതായിരിക്കും പുതിയ ചിത്രത്തിന്റെ കഥയും എന്നാണ് സൂചന. ആര്‍ക് മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന്‍ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സിനോജ് പി അയ്യപ്പന്‍ ആണ് ഛായാഗ്രാഹകന്‍. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കുന്നു.
** Note :
കുറിപ്പ്: ഇതിഹാസ 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.