നവാഗതരായ ജിബി-ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഹണി റോസാസാണ് നായികയായി എത്തുന്നത്.
ഒരു തൃശ്ശൂര്‍കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. വിനു മോഹന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍,രാധിക ശരത്കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. രാധികാ ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചൈന,സിംഗപ്പൂര്‍,തൃശ്ശൂര്‍,എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ഇട്ടിമാണി മേഡ് ഇന്‍ ചൈന വിദേശത്ത് വിതരണത്തിനെത്തിക്കുന്നത് ട്രൈ കളര്‍ എന്റര്‍ടെയന്‍മെന്റ്‌സാണ്. മോഹന്‍ലാലിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫറും വിതരണത്തിനെത്തിച്ചത് ട്രൈ കളര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സായിരുന്നു.
** Note :
കുറിപ്പ്: ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.