ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇവര്‍.ജയറാം, ബിജു മേനോന്‍,ഭാവന എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ദേവി അജിത്ത്, ജനാര്‍ദ്ദനന്‍,സിദ്ദിക്ക്,റിസബാവ,അനൂപ് മേനോന്‍,വിനായകന്‍,രാജേഷ് ഹെബ്ബാര്‍,അനില്‍ മുരളി, ബീന,സോന നായര്‍,രാമു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ദേവി അജിത്തിന്റെ ആദ്യ ചലച്ചിത്രമാണിത്.മലയാള സിനിമയില്‍ ആദ്യമായി ഒരു സിനിമ മുഴുവന്‍ സ്റ്റഡി കാം ക്യാമറ ഉപയോഗിച്ച് ചെയ്ത ചിത്രമായിരുന്നു ഇത്.ബി ആര്‍ പ്രസാദിന്റെ വരികള്‍ക്ക് ശ്രീനിവാസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ശ്രീനിവാസ്,കാര്‍ത്തിക്,ശ്രീലേഖ പാര്‍ത്ഥസാരഥി,താര തോമസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.മധു നീലകണ്ഠന്‍ ഛായാഗ്രഹണവും അരുണ്‍ കുമാര്‍ അരവിന്ദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഇവര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.