ജയറാം, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജാതകം. സുകുമാരന്‍, മധു,തിലകന്‍, പ്രേംജി,ജഗതി ശ്രീകുമാര്‍,കവിയൂര്‍ പൊന്നമ്മ, ഇന്നസെന്റ്, ഷമ്മി തിലകന്‍, കൊല്ലം അജിത്ത്, രമ്യശ്രീ, ആളൂര്‍ എല്‍സി, സുനിത,പുഷ്പ,ബേബി രോഷ്‌നി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ആര്‍.സോമശേഖരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ.എസ് ചിത്ര, കെ.ജെ യേശുദാസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ബി ലെനിന്‍ എഡിറ്റിങ്ങും വേണു ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. മീര ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ടി.കൃഷ്ണകുമാര്‍, ചന്ദ്രശേഖര മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ജാതകം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.