സ്പോർട്സ് പശ്ചാത്തലത്തിൽ പുറത്തു വന്ന സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനു ശേഷ ദിലീപും എസ്എൽ ജയസൂര്യയും വീണ്ടും ഒന്നിച്ച ചിത്രമാണ് ജാക്ക് ഡാനിയേൽ. തമിഴ് ചലച്ചിത്രതാരം അര്‍ജുന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാക്ക് എന്ന കള്ളനായി ദിലീപ് എത്തുമ്പോള്‍ ഡാനിയേല്‍ എന്ന സിബി ഐ ഓഫീസറായാണ് അര്‍ജുന്‍ ചിത്രത്തിലെത്തുന്നത്. ഞാന്‍ പ്രകാശനില്‍ നായികയായി എത്തിയ അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.
സൈജു കുറുപ്പ്,ഇന്നസെന്റ്, അജു വര്‍ഗീസ്,സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പീറ്റര്‍ ഹെയ്ന്‍,കനല്‍ കണ്ണന്‍,മാഫിയ ശശി,സുപ്രീം സുന്ദര്‍ എന്നി പ്രമുഖ സംഘട്ടന സംവിധായകരാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍
ഒരുക്കുന്നത്.
എന്‍ജികെ,ഇരൈവി എന്നീ തമിഴ് ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ശിവകുമാര്‍ വിജയനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ഷിബു തമീന്‍ നിര്‍മ്മിച്ച ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
** Note :
കുറിപ്പ്: ജാക്ക് ഡാനിയേല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.