അഭിനേഷ് അപ്പുക്കുട്ടന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജാലിയന്‍വാലാബാഗ്.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച അഭിനേഷിന്റെ ആദ്യ സംവിധാന ചിത്രമാണിത്.
ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. സുധി കൊപ്പ, ബാലാജി ശര്‍മ, രാജേഷ് ശര്‍മ, അജിത് തലപ്പിള്ളി, ജസ്റ്റിന്‍ മാത്യു, സുബീഷ് സുധി, ടോം ഇമ്മട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ഒരു മെക്‌സിക്കന്‍ അപാരതയുടെ കോ പ്രൊഡ്യസര്‍മാരായ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റോറീസ് ആന്റ് തോട്ട്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സാജിദ് നാസര്‍ ആണ്. സംഗീതം മണികണ്ഠന്‍ അയ്യപ്പ. തമിഴ് ചലച്ചിത്രതാരം വിജയ് സേതുപതിയാണ് ചിത്രത്തിന്റെ ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍ ലോഞ്ച് ചെയ്തത്.
** Note :
കുറിപ്പ്: ജാലിയന്‍വാലാ ബാഗ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.