തോമസ് സെബാസ്റ്റ്യന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, റോജ ശെല്‍വമണി, ഗായത്രി സുരേഷ്, ജോയ് മാത്യു, നീരജ് മാധവ്, മുത്തുമണി സോമസുന്ദരന്‍ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് ജമ്‌നാ പ്യാരി. വാസൂട്ടന്‍ (കുഞ്ചാക്കോ ബോബൻ) വടക്കാഞ്ചേരി ഗ്രാമത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്താണ് കെ പി സാബു (സുരാജ് വെഞ്ഞാറമ്മൂട്) ഇരുചക്രവാഹനങ്ങൾ സെക്കന്റ് ഹാന്റായി വിൽക്കുന്ന കട നടത്തുകയാണ്. ഇവരുടെ എല്ലാ പ്രശ്നങ്ങളിലും മാർഗ്ഗനിർദ്ദേശിയായി നിലകൊള്ളുന്ന വ്യക്ത്തിയാണ് സ്റ്റുഡിയോ ഉടമയായ പ്രകാശേട്ടൻ (ജോയ് മാത്യു). എം ബി എ യ്‌ക്ക് പഠിക്കുന്ന പാര്‍വ്വതിയെന്ന പെണ്‍കുട്ടി അവരുടെ ഇടയിലേക്ക് കടന്നു വരുമ്പോൾ സംഭവിക്കുന്ന ചില അവിചാരിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
** Note :
കുറിപ്പ്: ജമ്‌നാ പ്യാരി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.