സ്റ്റാറിങ്ങ് പൗര്‍ണ്ണമി എന്ന ചിത്രത്തിനുശേഷം ആല്‍ബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോ. യുവചലച്ചിത്ര താരം ടൊവീനോ തോമസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൊവിനോ നായകനായി എത്തിയ തീവണ്ടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് സംഗീതമൊരുക്കിയ കൈലാസ് മേനോന്‍ ആണ് ഈ ചിത്രത്തിന്റെയും സംഗീതമൊരുക്കുന്നത്.
പ്രേമം, ജിഗര്‍ത്തണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തരായ സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥ് ആണ് ജോയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
** Note :
കുറിപ്പ്: ജോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.