ജയസൂര്യയെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ജോണ്‍ ലൂഥര്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിട്ടാണ് ജയസൂര്യ എത്തുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് ഒരു ചെവിക്ക് കേള്‍വിക്കുറവ് നേരിടുന്ന കഥാപാത്രമാണ് ഇത്. ജോലിയോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന ജോണ്‍ ലൂഥര്‍ അന്വേഷിക്കുന്ന രണ്ട് കേസുകളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.
ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്.
** Note :
കുറിപ്പ്: ജോണ്‍ ലൂഥര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.