സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന കോമഡി കുടുംബചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത് ദുല്‍ക്കര്‍ സല്‍മാനും മുകേഷുമാണ്. ചിത്രത്തില്‍ മുകേഷിന്റെ മകനായാണ് ദുല്‍ക്കര്‍ എത്തുന്നത്. ജോമോന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ക്കര്‍ ഇതില്‍ അവതരിപ്പിക്കുന്നത്. തീര്‍ത്തും കുടുംബ ചിത്രമായ ഇതില്‍ ഒരു അച്ഛന്റെയും മകന്റെയും ബന്ധത്തിനു കൂടുതല്‍ പ്രാധാന്യമുണ്ട്. സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മാണം ചെയ്യുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം എഴുതിയ ഈ കഥയില്‍ ദുല്‍ക്കറും മുകേഷും കൂടാതെ അനുപമ പരമേശ്വരന്‍, ഐശ്വര്യ രാജേഷ്, ജേക്കബ് ഗ്രിഗറി, ഇന്നസെന്റ്, ഇര്‍ഷാദ്, മുത്തുമണി എന്നിവരും അഭിനയിക്കുന്നുണ്ട്. ഇതിലെ സംഗീതം തയ്യാറാക്കിയിരിക്കുന്നത് വിദ്യ സാഗറാണ്.
** Note :
കുറിപ്പ്: ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.